Wednesday, February 10, 2010
മലബാര്‍ ചെമ്മീന്‍ കറി
ചെമ്മീന്‍ എന്ന് കേള്‍കുമ്പോള്‍ തന്നെ നമ്മുടെ എല്ലാം വായില്‍ കൊതികൊണ്ട് വെള്ളം നിറയും............
ആദ്യം മനസിലേക്ക് ഓടി എത്തുന്ന ദൃശ്യം നല്ല വെളിച്ചെണ്ണയില്‍ വഴറ്റി കറിവേപ്പിലയും ഇട്ടു ചാലിച്ചെടുത്ത ചെമ്മീന്‍ കറി തന്നെ !!!!!!! പിന്നെ കുമരകം, ആലപ്പുഴ മുതലായ സ്ഥലങ്ങളില്‍ കറങ്ങി നല്ലതുപോലെ കപ്പയും മീന്‍ കറി കരിമീനും കൊഞ്ചും കഴിക്കുന്ന ഓര്‍മ്മകള്‍ ഓടി വരും..............
ചേരുവകള്‍:
മഞ്ഞള്‍ പൊടി --- കാല്‍ ടീ സ്പൂണ്‍
മുളക് പൊടി --- രണ്ടര ടീ സ്പൂണ്‍ (എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ചുവന്നുള്ളി ഉള്ളി --- നാല് എണ്ണം
വെളിച്ചെണ്ണ ആന്‍ഡ് ഉപ്പു --- ആവശ്യത്തിന്നു
ഉണ്ടാക്കുന്ന വിധം:
ആദ്യം ചുവന്നുള്ളി ചെറുതായി അരിഞ്ഞു മാറ്റി വെക്കുക.
കുറച്ചു വെളിച്ചെണ്ണയില്‍ ഒരു കിലോ ചെമ്മീന്‍ ഇട്ടു അഞ്ചു മിനിറ്റ് വേവിക്കുക.
ചെമ്മീന്‍ വേവുന്ന സമയം കൊണ്ട് ചുവന്നുള്ളി വേറൊരു പാത്രത്തില്‍ വഴറ്റുക. ഉള്ളി വഴറ്റുക അരക്കുന്നതിനെക്കാള്‍ രുചിയാണ്. വഴറ്റിയ ഉള്ളിയിലേക്ക് മുളക് പൊടി ഇട്ടു വീണ്ടും രണ്ടു മൂന്നു മിനിറ്റ് വഴറ്റുക.
അതിനു ശേഷം വഴറ്റിയ ഉള്ളിയും ആവശ്യത്തിനു ഉപ്പും വെന്ത ചെമ്മീനിലേക്ക് ഇട്ടു ഇളക്കുക. പിന്നീട് കറിവേപ്പില ഇട്ടു വാങ്ങി വെക്കുക.
ഇത് വായിച്ചു മേലെ കാണിച്ചിരിക്കുന്ന ദൃശ്യം കണ്ടു നിങ്ങള്‍ എല്ലാവര്‍ക്കും പഴയ ഓര്‍മ്മകള്‍ വന്നു എന്ന് വിശ്വസിച്ചു കൊണ്ട് നിര്‍ത്തുന്നു
സ്വ .ലെ.
കുമരകം നെട്ടൂരാന്‍
Subscribe to:
Post Comments (Atom)
chemmen curry asalayitunde.
ReplyDeleteThanks Muraligeetham!!!
ReplyDeleteKeep following, we have more Majboori dishes to come!!!!
I guess you are following our sister concern,
Pazham Pappadam Paayasam....thay are the real ones, nammal chumma parody anu:-)
Too good...mouthwatering dish
ReplyDelete