101.6 റേഡിയോ മാങ്ങാത്തൊലി
വാചക.....സോറി... പാചക ലോകത്തിലേക്ക് സ്വാഗതം !!!!
എ) ചേരുവകള്‍:
ഒന്ന്) ഇഞ്ചി --- കാല്‍ ടേബിള്‍ സ്പൂണ്‍
രണ്ടു) വെളുത്തുള്ളി --- കാല്‍ ടേബിള്‍ സ്പൂണ്‍
മൂന്നു) തേങ്ങ കൊത്തു --- കാല്‍ കപ്പ്
നാല്) മുളക് ആന്‍ഡ് മല്ലി പൊടി --- രണ്ടര ടീ സ്പൂണ്‍ വീതം
അഞ്ചു) ഗരം മസാല ആന്‍ഡ് മഞ്ഞള്‍ പൊടി --- അര ടീ സ്പൂണ്‍ വീതം
ആറു) കുരുമുളക് പൊടി --- ഒരു ടീ സ്പൂണ്‍
ഏഴ്) ടൊമാറ്റോ ആന്‍ഡ് സോയ് സോസ് --- ഒരു ടീ സ്പൂണ്‍ വീതം
എട്ടു) കറി വേപ്പില, ഉപ്പു, വെളിച്ചെണ്ണ, കടുക് --- രുചിക്കും ആവശ്യത്തിനും (പ്രഷര്‍ ഉള്ളവര്‍ ഈ ഭാഗം കുറയ്ക്കുക :-))
ഒന്‍പതു) ഉള്ളി - നാല് എണ്ണം
ബി) ഉണ്ടാക്കുന്ന വിധം:
ഒന്ന്) ആദ്യം ഒരു കിലോ ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കുക.
രണ്ടു) പിന്നീട് മേല്‍ പറഞ്ഞിരിക്കുന്നവയില്‍ ഒന്ന് മുതല്‍ അഞ്ചു വരെ ഉള്ള ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക.
മൂന്നു) മറ്റൊരു ചീനിച്ചട്ടിയില്‍ കടുക് പൊട്ടിച്ചു, അതിലേക്കു ഉള്ളിയും കറി വേപ്പിലയും ഇട്ടു വഴറ്റുക.
നാല്) പിന്നീടു കുരുമുളക് പൊടിയും ടൊമാറ്റോ ആന്‍ഡ് സോയ് സോസ് ഇട്ടു വഴറ്റുക.
അഞ്ചു) ബീഫ് വെന്തു നമ്മള്‍ ഒരു പരുവം ആകുമ്പോള്‍ ഇതിലേക്ക് ഇട്ടു വീണ്ടും കുറച്ചു നേരത്തേക്ക് വഴത്തുക.
ഇപ്പോള്‍ നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നതാണ് സ്വാദിഷ്ടമായ ബീഫ് ഉലത്തിയത് !!!!!
ഇതോടു കൂടി പാചക ലോകം അവസാനിക്കുന്നു, വീണ്ടും സന്ധിക്കും വരെ
ലാല്‍ സലാം !!!!
എന്ന് സ്വന്തം സഖാവ് നെട്ടൂരാന്‍
( മറ്റൊരു സഹോദര ബ്ലോഗില്‍ (കൈപുണ്യം) നിന്നും ഉള്ള സഹായംഇവിടെ സ്നേഹപൂര്‍വ്വം അനുസ്മരിക്കുന്നു)
Samskrita Vartaha
ReplyDeletePravachaka Otta kannan Shukraha !!!
Ahha..Majboori brothers kollalo...enagane othiri othiri ruchikarangalaya bhakshnam undakan enyum inspiration undakkate ennu ashamsikunnu...
ReplyDeleteNingalanu Nammude Inspiration!!!
ReplyDelete